
നടത്തറ. സിപിഎം പാർട്ടി ഓഫീസിന് നേരെ അജ്ഞാതർ ബോംബെറിഞ്ഞു. നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റിക്ക് കീഴിലുള്ള ചേരുംകുഴി ബ്രാഞ്ച് ഓഫീസിന് നേരെ ആണ് പെട്രോൾ ബോംബേറ് ഉണ്ടായത്. ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് സംഭവം ഉണ്ടായത്. ബൈക്കിൽ എത്തിയ രണ്ടുപേരാണ് ബോംബ് എറിഞ്ഞതെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ ലഹരി മാഫിയ ആണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പെട്രോൾ നിറച്ച കുപ്പിക്ക് തീ കൊളുത്തി ഓഫീസിനുള്ളിലേക്ക് വലിച്ചെറിയുകയായിരുന്നു. ഓഫീസിൽ ഉണ്ടായിരുന്നു ഫോട്ടോകൾക്ക് തീ പിടിച്ചിട്ടുണ്ട്. ഒല്ലൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Leave a Reply