എല്ലാ വിഷയങ്ങൾക്കും എപ്ലസ്; പീച്ചി സ്കൂളിന് അഭിമാനമായി തീർത്ഥ ശ്രീജിത്ത്

പീച്ചി. എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി പീച്ചി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിന് അഭിമാനമായി മാറിയിരിക്കുകയാണ് തീർത്ഥ ശ്രീജിത്ത്. സ്കൂളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ ഏക വിദ്യാർത്ഥിയാണ്  തീർത്ഥ. എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി ഈ വർഷവും 100 മേനി വിജയവും പീച്ചി ഗവ സ്കൂൾ നേടിയിട്ടുണ്ട്.

പീച്ചി പായ്ക്കണ്ടം വിശ്വാവിലാസം വീട്ടിൽ ശ്രീജിത്ത് – കവിത ദമ്പതികളുടെ മകളാണ് തീർത്ഥ. സഹോദരൻ സിദ്ധാർത്ഥ് ശ്രീജിത്ത് ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading