മഴക്കാലപൂർവ്വശുചീകരണം; പഞ്ചായത്തിലെ പ്രധാന തോടുകൾ വൃത്തിയാക്കണം

പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ വിവിധ വാർഡുകളിലായി മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. റോഡിന്റെ വശങ്ങൾ വൃത്തിയാക്കിയും കാടുകൾ വെട്ടിത്തെളിച്ചുമാണ് പലയിടത്തും ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. എന്നാൽ ശക്തമായ മഴയിൽ വെള്ളക്കെട്ടിന് വഴിയൊരുക്കുന്ന പ്രധാന തോടുകളാണ് അടിയന്തരമായി വൃത്തിയാക്കേണ്ടത്.

കഴിഞ്ഞ ചില വർഷങ്ങളായി ചെമ്പൂത്ര പാണഞ്ചേരി മേഖലകളിൽ നിരന്തരം വെള്ളക്കെട്ട് ഭീഷണി നേരിടുന്നുണ്ട്. ഇതിന് പ്രധാന കാരണം കല്ലുപാലം തോട്ടിലൂടെ ഒഴുകിയെത്തുന്ന വെള്ളം ദേശീയപാതയ്ക്ക് കുറുകെയുള്ള തോട്ടിലൂടെ സുഗമമായി ഒഴുകിപ്പോകാത്തതാണ്. ഈഭാഗങ്ങളിൽ തോടുകൾ കാടുകയറി മാലിന്യം നിറഞ്ഞ നിലയിലുമാണ്. സമാനമായ നിലയിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രധാന തോടുകൾ പ്രദേശത്തെ വെള്ളക്കെട്ടിന് വഴിയൊരുക്കുന്നുണ്ട്.

അതുകൊണ്ട് നിലവിൽ നടക്കുന്ന മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളോടൊപ്പം പ്രധാന തോടുകളുടെ ആഴവും വീതിയും വീണ്ടെടുത്ത് അവ വൃത്തിയാക്കുന്നതിന് അടിയന്തര പ്രാധാന്യം നൽകണമെന്നതാണ് ജനങ്ങളുടെ ആവശ്യം.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading