
തൃശ്ശൂർ. മെയ് 17ന് കാലത്ത് 06.00 മണിയോടെ ദേശീയപാത 544 ൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ 55 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സക്കായി തൃശ്ശൂർ ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
സംഭവത്തിൽ ഒല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ഫോട്ടോയിൽ കാണുന്ന വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ കൺട്രോൾ റൂമിലോ അല്ലെങ്കിൽ താഴെ പറയുന്ന ഫോൺ നമ്പറുകളിലോ അറിയിക്കുക.
ഒല്ലൂർ പോലീസ് സ്റ്റേഷൻ 0487-2459420, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, ഒല്ലൂർ പോലീസ് സ്റ്റേഷൻ: 9497980552, എസ്.എച്ച്.ഒ, ഒല്ലൂർ പോലീസ് സ്റ്റേഷൻ:9497987132.

Leave a Reply