നഗരത്തിൽ രണ്ടിടത്ത് മോഷണ ശ്രമം

തൃശൂർ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മോഷണ ശ്രമം നടന്നു. ചെട്ടിയങ്ങാടി കുളശ്ശേരി ശ്രീ ലക്ഷ്മി നരസിംഹ മൂർത്തി ക്ഷേത്രത്തിന്റെ വഴിപാട് കൗണ്ടറിന്റെ പൂട്ട് പൊളിച്ച് പണം കവർന്നു. ഭണ്ഡാരം കുത്തിപ്പൊളിക്കാനും ശ്രമം നടന്നിട്ടുണ്ട്. കോലോത്തുംപാടത്തും മോഷണ ശ്രമം നടന്നിട്ടുണ്ട്. വസന്തനഗറിലെ ഒരു വീട്ടിൽ കയറി വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. വീട്ടുകാർ വേളാങ്കണ്ണിക്ക് പോയിരുന്നതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നഗരത്തിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണ ശ്രമം പതിവായിട്ടുണ്ട്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading