രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു

മണ്ണുത്തി. മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ  നേതാവും ആയിരുന്ന രാജീവ് ഗാന്ധിയുടെ 35 മത് രക്തസാക്ഷിത്വ ദിനത്തിൽ മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണുത്തി മഹാത്മാ സ്ക്വയറിൽ   പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം യു മുത്തുവിന്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി കെ സി അഭിലാഷ് ഉദ്ഘാടനം നിർവഹിച്ചു. ശാസ്ത്ര സാങ്കേതിക വിദ്യ, ആശയവിനിമയം, അടിസ്ഥാന സൗകര്യ വികസനം, ബഹിരാകാശ ഗവേഷണം എന്നീ മേഖലകളിൽ ഒരു മുൻനിര രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഉയർത്തിയത് രാജീവ്‌ ഗാന്ധി നയിച്ച നിരവധി സംരംഭങ്ങളുടെ നേരിട്ടുള്ള ഫലമാണ് എന്ന് കെ സി അഭിലാഷ് പറഞ്ഞു.

നേതാക്കളായ ജോണിഅരിമ്പൂർ, വി. വി. ജോബി, ബേബി പാലോലിക്കൽ, രവീന്ദ്രൻ കരുമത്തിൽ, എം എ ബാലൻ, മുസ്തഫ കെ എച്ച്, കാസിം കെ.കെ, എൻ എം എം ചന്ദ്രൻ, സഫിയ നിഷാദ്, എം ആർ റോസിലി, ആർ സദൻ, കെ ബി ലൂക്കോസ്, അബൂബക്കർ എം യു, ഫിലോമിന ജോസ്, ആനി ജോർജ്, നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading