അശാസ്ത്രീയ ഗതാഗത നിയന്ത്രണം; വാണിയംപാറയിൽ പിക്കപ്പ് വാൻ അപകടത്തിൽപ്പെട്ടു

പട്ടിക്കാട്.  ദേശീയപാത വാണിയംപാറയിൽ പിക്കപ്പ് വാൻ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല. പ്രദേശത്തെ അശാസ്ത്രീയ ഗതാഗത നിയന്ത്രണമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാൻ. വാണിയംപാറയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ ഭാഗത്താണ് അപകടം ഉണ്ടായത്. മൂന്നു വരിയായി വരുന്ന വാഹനങ്ങൾ പെട്ടെന്ന് ഒറ്റവരിയായി കടത്തിവിടാൻ ശ്രമിക്കുന്നതാണ് അപകടത്തിന് പ്രധാനകാരണം. ഇവിടെ ദേശീയപാത അധികൃതർ വേണ്ടത്ര സൂചന ബോർഡുകൾ  സ്ഥാപിച്ചിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് അപകടങ്ങൾ പതിവാണെന്നും  ശാസ്ത്രീയമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading