കുട്ടനല്ലൂരിൽ മോഷണം നടത്തിയ അതിഥി തൊഴിലാളികൾ പിടിയിൽ

മണ്ണുത്തി. കുട്ടനെല്ലൂർ സ്വദേശിനിയുടെ വീട്ടിൽ കയറി മോഷണം നടത്തിയ അതിഥി തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശികളായ ഹൌറ ധാൻപാട്യയിലെ അമർമണ്ഡൽ (33)  മുർഷിദാബാദ് ഉദയനഗറിലെ ആസാദ് മണ്ഡൽ (19) എന്നിവരാണ് ഒല്ലൂർ പോലീസിൻ്റെ പിടിയിലായത്.

മെയ് 15നാണ് സംഭവം നടന്നത്. അന്നേദിവസം പ്രതികൾ കുട്ടനെല്ലൂർ സ്വദേശിനിയുടെ  വീട്ടിൽ കയറി സാനിറ്ററി സാമഗ്രികൾ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് പോലീസ് സിസി ടിവി ദൃശ്യങ്ങൾ  പരിശോധിച്ചു അന്വേഷണം ആരംഭിച്ചു.  ഇതിനിടെ ഒല്ലൂർ പോലീസ് നൈറ്റ് പട്രോളിങ്ങിനിടയിൽ സംശയാസ്പദമായ രണ്ട് അതിഥിതൊഴിലാളികളെ കണ്ട് ചോദ്യം ചെയ്യുകയും സിസി ടിവി ദൃശ്യത്തിൽ കണ്ട മോഷ്ടാക്കൾ ആണെന്ന് മനസ്സിലാക്കി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളിലൊരാളായ ആസാദ് മണ്ഡൽ ഒല്ലൂർ പോലീസ് സ്റ്റേഷനിലെ രണ്ട് മോഷണ കേസുകളിലെ പ്രതിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.  .

ഒല്ലൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ.പി തോംസൺൻ്റെ നേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading