വി.ഡി സതീശൻ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം. വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നിയമസഭയില്‍. വി.ഡി സതീശൻ സർക്കാരിന്റെ ഈ വർഷത്തെ നയ പരിപാടികള്‍ സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങളാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേഖർ നടത്തുന്നത്. തിരഞ്ഞെടുപ്പ് പ്രചരണ വേളയിലെ യു.ഡി.എഫ് പ്രഖ്യാപിച്ച ഗ്യാരണ്ടികളില്‍ ഊന്നി ആയിരിക്കും പ്രസംഗം. നിയമസഭയില്‍ എത്തുന്ന ഗവർണറെ മുഖ്യമന്ത്രിയും പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫും ചേർന്നായിരിക്കും സ്വീകരിക്കുക.

ഇന്ന് രാവിലെ 9 മണിയോടുകൂടി നടപടി ക്രമങ്ങള്‍ ആരംഭിക്കും. ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെ.എസ്.ആർ.ടി.സി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കും. ക്ഷേമപെൻഷൻ 3000 രൂപയാക്കും, വയോജനവകുപ്പ് രൂപീകരിച്ചത് അടക്കമുള്ള പ്രഖ്യാപനങ്ങളായിരിക്കും ഉണ്ടാവുക. ദേശീയപാത നിർമ്മാണം പൂർത്തിയാക്കല്‍, വിഴിഞ്ഞം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങള്‍,സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തല്‍,ഉന്നത വിദ്യാഭ്യാസ മേഖലയിലെ മുന്നോട്ട് പോക്ക്,പിന്നോക്ക വിഭാഗങ്ങള്‍ക്ക് നല്‍കേണ്ട പിന്തുണകള്‍ അടക്കം നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടാകുമെന്നാണ് വിവരം.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading