പെരുമ്പാവൂരിൽ പരസ്യ ചിത്രീകരണത്തിനെത്തിയ മോഡൽ പാറമടയിൽ മുങ്ങി മരിച്ചു

കൊച്ചി: പെരുമ്പാവൂരിൽ പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡൽ മുങ്ങി മരിച്ചു. ഡൽഹി അംബേദ്കർ നഗർ സ്വദേശി ദിയാൻഷു ജോഷിയാണ് മരിച്ചത്. പാറമടയിലെ വെള്ളക്കെട്ടിൽ നീന്താൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിനാണ് പെരുമ്പാവൂരിൽ എത്തിയത്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇതിന് മുൻപും ഇതേ പാറമടയിൽ യുവാക്കൾ മരിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തുടർന്ന് പാറമടയിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading