
താമരവെള്ളച്ചാൽ. പാണഞ്ചേരി ഗ്രാമ പഞ്ചായത്തിലെ താമരവെള്ളച്ചാൽ ഉന്നതിയിൽ തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സന്ദർശനം നടത്തി. ഉന്നതിയിൽ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ കളക്ടർ വിലയിരുത്തി. വീട്, കുടിവെള്ളം, ഉന്നതിയിലേക്ക് ബസ് സർവീസ്, മരങ്ങൾ മുറിക്കൽ, പട്ടയം തുടങ്ങി ഉന്നതിയിലെ താമസക്കാർ മുന്നോട്ടുവെച്ച വിവിധ വിഷയങ്ങളിൽ അവരുമായി കളക്ടർ ആശയവിനിമയം നടത്തി.
ഉന്നതിയിലെ ജനങ്ങളുടെ വിവിധ ആവശ്യങ്ങളും പരാതികളും നേരിട്ട് കേൾക്കാനും റിപ്പോർട്ട് തയ്യാറാക്കാനുമാണ് ഉദ്യോഗസ്ഥർക്കൊപ്പം കളക്ടർ ഉന്നതി സന്ദർശിച്ചത് എന്ന് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും താമരവെള്ളച്ചാൽ വാർഡ് മെമ്പറുമായ വിനോദ് തേനംപറമ്പിൽ പറഞ്ഞു. പണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനു വർഗീസ്, സ്ഥിരം സമിതി അധ്യക്ഷരായ ജോളി ജോർജ്, സീന വർഗീസ്, പഞ്ചായത്ത് അംഗങ്ങളായ ഡീന മോൾ, സോഫി ജിജി, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, ഡിഎഫ്ഒ ഉൾപ്പെടെയുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ, ഊരു മൂപ്പൻ വാസു, എസ്ടി പ്രൊമോട്ടർ എന്നിവരും കളക്ടർക്കൊപ്പം ഉണ്ടായിരുന്നു.

Leave a Reply