ഷീല അലക്‌സിന് നാടിന്റെ അന്ത്യാഞ്ജലി

പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും സിപിഎം നേതാവും സിഐടിയു അഖിലേന്ത്യ നേതാവുമായ ഷീല അലക്‌സിന് നാടിന്റെ അന്ത്യാഞ്ജലി.

ഇന്ന് രാവിലെ 9 മണിയോടെ ഷീല അലക്‌സിന്റെ ഭൗതിക ശരീരം സിപിഎം പാണഞ്ചേരി ലോക്കൽ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ചു. ജില്ലാ നേതാവ് എം.കെ കണ്ണൻ, പുതുക്കാട് എംഎൽഎ കെ.കെ രാമചന്ദ്രൻ തുടങ്ങിയ പാർട്ടി നേതാക്കൾ ഭൗതിക ശരീരത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു.

തുടർന്ന് 10 മണിയോടെ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ പൊതുദർശനം. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പഞ്ചായത്ത് ജീവനക്കാരും ഉൾപ്പെടെ നിരവധി പേർ തങ്ങളുടെ സഹപ്രവർത്തകയെ ഒരുനോക്ക് കാണാൻ തടിച്ചുകൂടി. ഒല്ലൂർ എംഎൽഎ കെ. രാജൻ പഞ്ചായത്തിൽ എത്തി പുഷ്പചക്രം സമർപ്പിച്ച് അന്തിമാഭിവാദ്യം അർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ്, വൈസ് പ്രസിഡന്റ് കെ.പി ചാക്കോച്ചൻ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ചു.

തുടർന്ന് സ്വവസതിയിൽ ഭൗതിക ശരീരം എത്തിച്ചു. സിപിഎം നേതാക്കളായ മാത്യു നൈനാൻ, മനു പുതിയാമഠം, കെ.കെ ഷൂജൻ, കെ.വി ചന്ദ്രൻ, വി.സി സുജിത്ത്, പി.വി സുദേവൻ, ലിജോ ജോർജ്ജ്, സിപിഐ നേതാവ് സനിൽ വാണിയംപാറ തുടങ്ങിയവർ ഭൗതിക ശരീരത്തെ അനുഗമിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കൊമ്പഴ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ സംസ്‌കാരം നടത്തി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading