കനത്ത കാറ്റിലും മഴയിലും കോവൽ പന്തൽ നിലംപൊത്തി

പയ്യനം: കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത കാറ്റിലും മഴയിലും കോവൽ പന്തൽ നിലംപൊത്തി. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പയ്യനം കാവിയത്ത് രാജുവിന്റെ വീടിനോട് ചേർന്ന അര ഏക്കർ കൃഷിയിടത്തിലെ ഹൈബ്രിഡ് ഇനത്തിൽ പെട്ട കോവൽ കൃഷിയാണ് നിലംപൊത്തിയത്. ആഴ്ചയിൽ 200 കിലോയോളം ഫലം ലഭിക്കാറുണ്ടെന്നും ഏകദേശം അമ്പതിനായിരം രൂപ നഷ്ടം സംഭവിച്ചതായും അദ്ദേഹം പറഞ്ഞു. കൃഷി ഓഫീസിൽ പരാതി നൽകിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തംഗം കെ.സി അഭിലാഷ് സ്ഥലം സന്ദർശിച്ചു. കൃഷി ഓഫീസുമായി ബന്ധപ്പെട്ട് വേണ്ട സഹായങ്ങൾ ചെയ്തു നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading