
കൊച്ചി. ട്രോളിംഗ് നിരോധനം ഇന്നുമുതൽ പ്രാബല്യത്തിൽ വരും. ഇന്ന് അർധരാത്രിക്കു ശേഷം മത്സ്യബന്ധന ബോട്ടുകൾ കടലിൽ പോകില്ല. ഇനി 52 ദിവസം ട്രോളിംഗ് ബോട്ടുകൾക്കു വിശ്രമ കാലമാണ്. കൊച്ചി തീരക്കടലിൽ നിലവിൽ ട്രോളിംഗ് നടത്തിക്കൊണ്ടിരുന്ന 90 ബോട്ടുകളും ഇന്നലെ രാവിലെ തീരമണഞ്ഞു. ബാക്കിയുള്ളവ ഇന്നു രാത്രിയോടെ മുനമ്പം, മുരുക്കുംപാടം, കൊച്ചി ഹാർബറുകളിലായി തിരിച്ചെത്തും.

Leave a Reply