
മുടിക്കോട്. മഴ ആരംഭിച്ചതോടെ ചാത്തംകുളത്ത് പാലത്തിനോട് ചേർന്നുണ്ടാകുന്ന മണ്ണിടിച്ചിൽ അപകടഭീഷണിയാണെന്ന് നാട്ടുകാർ പറഞ്ഞു. പീച്ചി വാഴാനി ടൂറിസം കോറിഡോറിന്റെ ഭാഗമായി നിർമ്മാണം പൂർത്തിയായി വരുന്ന റോഡിലാണ് പാലം സ്ഥിതിചെയ്യുന്നത്. ഹൈക്കോടതി ഇടപെടലിന്റെ ഭാഗമായി പാലം പുനർനിർമ്മിക്കാൻ സാധിച്ചിട്ടില്ല. മണ്ണിടിച്ചിൽ തുടർന്നാൽ ഇതുവഴി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് വാർഡ് മെമ്പർ ശിവപ്രശോഭ് പറഞ്ഞു.
സ്‌കൂൾ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. വടക്കാഞ്ചേരി, മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ഭാഗങ്ങളിലേക്ക് നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. അതുകൊണ്ട് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply