
തൃശൂർ. ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ ഇന്ന് പണിമുടക്കും. ഇന്നലെ നടന്ന ലേബർ ഓഫീസ് മാർച്ചിൽ പോലീസ് ലാത്തി വീശിയതിൽ പ്രതിഷേധിച്ച് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎൻഎ) നേതൃത്വത്തിലാണ് പണിമുടക്ക്. മറ്റു ജില്ലകളിൽ കരിദിനം ആചരിക്കുമെന്നും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

Leave a Reply