
തൃശൂർ: പൂങ്കുന്നത്തെ ഒരു വീട്ടിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ പിടികൂടിയത് 18 പാമ്പുകളെ. പൂങ്കുന്നം സ്വദേശി കാർത്തിക്കിന്റെ വീട്ടിൽ നിന്നാണ് മലമ്പാമ്പുകളുടെ കുഞ്ഞുങ്ങളെ പിടികൂടിയത്. രാവിലെ കുട്ടിയെ സ്‌കൂളിൽ കൊണ്ടുവിടാൻ സ്‌കൂട്ടർ എടുക്കുമ്പോഴാണ് ആദ്യത്തെ പാമ്പിനെ കണ്ടത്. തുടർന്ന് മറ്റു പാമ്പുകളെ കണ്ടെത്തുകയായിരുന്നു. പ്രദേശത്ത് ഇനിയും പാമ്പിൻ കുഞ്ഞുങ്ങൾ ഉണ്ടായേക്കാമെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിഗമനം.

Leave a Reply