
മാള. പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ ആർ രാജേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് കോർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ അദ്ദേഹം രണ്ടു ദിവസമായി അവധിയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് ക്വാർട്ടേഴ്‌സിലെത്തിയത്. ഇന്നുരാവിലെ ക്വാർട്ടേഴ്‌സ് തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ആത്മഹത്യ ചെയ്യാൻ ഇടയായ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply