
മണ്ണുത്തി. ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ കാണാൻ മണ്ണുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ബിഗ് സ്‌ക്രീൻ ഒരുക്കി. ഫസ്റ്റ് റൗണ്ട് മുതൽ ഫൈനൽ വരെയുള്ള എല്ലാ മത്സരങ്ങളും സൗജന്യമായി പൊതുജനങ്ങൾക്ക് ഇതുവഴി കാണാം. സ്വിച്ച് ഓൺ കർമ്മം മണ്ണുത്തി മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ച് മണ്ഡലം പ്രസിഡന്റ് എം.യു മുത്തുവിന്റെ അധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി കെ.സി അഭിലാഷ് നിർവഹിച്ചു.
കോൺഗ്രസ് നേതാക്കളായ എം.ജി രാജൻ, വി.വി ജോബി, ജോണി അരിമ്പൂർ, രവീന്ദ്രൻ കരുമത്തിൽ, കെ.എ മുസ്തഫ, കരീം ഖാൻ, ഫിലോമിന ജോസ്, അനിൽ നാരായണൻ, രാജേഷ് കുളങ്ങര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Leave a Reply