
മണ്ണുത്തി. രാജ്യം നേരിടുന്ന വിലക്കയറ്റത്തിനെതിരെ സിപിഐ ഒല്ലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. മണ്ണുത്തിയിൽ വെച്ച് നടന്ന പരിപാടിയിൽ മണ്ഡലം സെക്രട്ടറി പി.ഡി റെജി അധ്യക്ഷത വഹിച്ചു.
സിപിഐ തൃശൂർ ജില്ലാ കൗൺസിൽ അംഗം ടി. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. പെട്രോൾ ഡീസൽ വില കുതിച്ചുയരുന്നതിനൊപ്പം ഗാർഹിക പാചക വാതകത്തിന്റെ വിലയും വർധിപ്പിക്കുന്നതോടെ സാധാരണ ജനങ്ങളുടെ സാമ്പത്തിക നില താളം തെറ്റുന്ന അവസ്ഥയിലാണ്. കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ച് അനിയന്ത്രിത വിലക്കയറ്റം ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എം.കെ ഗോപാലകൃഷ്ണൻ, എൻ.കെ ബിജു, അജിത വിജയൻ, സനിൽ വാണിയംപാറ, ജിനേഷ് പീച്ചി, അഖിൽ പി എസ്, സിനി, റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply