
തൃശൂർ: പൂങ്കുന്നത്ത് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയ വീട്ടിൽ നിന്ന് 22 വിരിഞ്ഞ മുട്ടകൾ കണ്ടെത്തി. പൂങ്കുന്നം സ്വദേശി കാർത്തിക്കിന്റെ വീട്ടിൽ നിന്നാണ് മുട്ടകൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം 22 പാമ്പിൻ കുഞ്ഞുങ്ങളെ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. പൂമല ഡാമിൽ നിന്നുള്ള നീർച്ചാൽ കാർത്തിക്കിന്റെ വീടിന് സമീപത്തുകൂടി ഒഴുകുന്നുണ്ട്. കൂടാതെ പാടശേഖരം അടങ്ങിയ മേഖലയിലാണ് വീട് സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് പ്രദേശവാസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെ കുട്ടിയെ സ്‌കൂളിൽ കൊണ്ടുവിടാൻ സ്‌കൂട്ടർ എടുക്കുമ്പോഴാണ് ആദ്യത്തെ പാമ്പിനെ കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിൽ മറ്റു പാമ്പുകളെ കണ്ടെത്തുകയായിരുന്നു.

Leave a Reply