
തൃശ്ശൂർ. ചേലക്കര പൊലീസ് സ്റ്റേഷനില്‍ മദ്യസല്‍ക്കാരം നടത്തിയ സംഭവത്തിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥർ പിടിയിൽ. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയില്‍ ആണ് പോലീസ് ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടിയത്.
വ്യാഴാഴ്ച രാത്രി 11:00 മണിയോടുകൂടി വടക്കാഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചേലക്കര പൊലീസ് സ്റ്റേഷനിലെത്തി മൂന്നു ഉദ്യോഗസ്ഥരെയും പിടികൂടിയത്.
തുടർന്ന് നടത്തിയ പരിശോധനയില്‍, ഒരു ഗ്രേഡ് എസ്‌ഐയും രണ്ട് സിവില്‍ പോലീസ് ഉദ്യോഗസ്ഥരും മദ്യപിച്ചതായി കണ്ടെത്തി. സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുടെ ഭാഗമായി കുന്നംകുളം എസിപി സിറ്റി പൊലീസ് കമ്മീഷണർക്ക് റിപ്പോർട്ടും കൈമാറി.

Leave a Reply