
വാണിയംപാറ. പ്ലാക്കോട് പ്രദേശത്ത് നിന്നും മോട്ടോറുകൾ മോഷണം പോയതായി പരാതി. മണലിപറമ്പിൽ കുഞ്ചു, തൈപ്പറമ്പിൽ ജോയ്, മേക്കാടൻ സത്യൻ എന്നിവരുടെ മോട്ടോറുകളാണ് മോഷണം പോയത്. കുടിവെള്ള ആവശ്യത്തിന് ഉപയോഗിക്കുന്ന മോട്ടോറുകൾ ആണ് മോഷ്ടിച്ചത്. പൈപ്പുകൾ മുറിച്ച് വേർപ്പെടുത്തിയ നിലയിലായിരുന്നു. പ്രദേശത്ത് മീൻ പിടിക്കാനെത്തുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെ സംശയം.

Leave a Reply