സ്ത്രീകളുടെ സൗജന്യ യാത്ര: തൃശ്ശൂർ ജില്ലയിൽ 153 ബസുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര 3125 ഓർഡിനറി ബസുകളിലെന്ന് ഗതാഗത മന്ത്രി സി.പി.ജോണ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ തൃശൂർ ജില്ലയിൽ 153 ബസുകൾ ആണുള്ളത്.

പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 8.30നു തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. ആദ്യ സർവീസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കാളികളാകും. ഈ ബസിലെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും.

സൗജന്യയാത്രയുള്ള ബസുകളിൽ പ്രിയദർശിനി പദ്ധതിയുടെ സ്റ്റിക്കർ പതിക്കും. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും തിരിച്ചറിയൽ കാർഡോ രജിസ്‌ട്രേഷനോ ആവശ്യമില്ല. ബസിൽ കയറുന്ന സ്ത്രീകൾ ‘സീറോ ടിക്കറ്റ് ‘ കൈപറ്റണം. ഓർഡിനറി ബസുകൾ കൂടുതലില്ലാത്ത റൂട്ടിൽ ഗ്രാമവണ്ടി സർവീസുകൾ വ്യാപിപ്പിക്കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സാധാരണ ഓർഡിനറി സർവീസ്, സിറ്റി ഓർഡിനറി ബസ്, ലിമിറ്റഡ് സ്‌റ്റോപ്പ് ഓർഡിനറി സർവീസ്, ടൗൺ ടു ടൗൺ ബസ്, ഫെയർ സ്‌റ്റേജ് ലിമിറ്റഡ് സ്‌റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി സർവീസ്, ഗ്രാമവണ്ടി സർവീസ് എന്നീ വിഭാഗം ബസുകളിലാണ് സൗജന്യയാത്ര അനുവദിച്ചിട്ടുള്ളത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading