നിതിൻ രാജിന്റെ മരണം; പ്രധാന പ്രതി പിടിയിൽ

കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ലോൺ ആപ്പ് കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ഉത്തർപ്രദേശ് നോയിഡ തൃലോക്പുരി സ്വദേശി സൗരവ് കുമാറാണ് (22) അറസ്റ്റിലായത്.

ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡൽഹിയിൽവച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ലോൺ ആപ്പ് കേസുമായി ബന്ധപ്പെട്ട് നേരത്തേ ഹരിയാന സ്വദേശി ജയ്പ്രകാശ്, ഉത്തർപ്രദേശ് സ്വദേശികളായ പ്രശാന്ത് കേവൽ, ഋഷികേശ് തിവാരി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading