
പട്ടിക്കാട്. തെക്കുംപാടം എൻഎസ്എസ് കരയോഗം രണ്ടാം വാർഷികവും വനിതാ സമാജത്തിന്റെ ഒന്നാം വാർഷികവും ആഘോഷിച്ചു. കരയോഗം പ്രസിഡന്റ് എൻ.എസ് പീതാംബരൻ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് കെ. ഗംഗാധരൻ യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ വനിതാ സമാജം സെക്രട്ടറി ഗിരിജ ടീച്ചർ. ഇൻസ്‌പെക്ടർ ദേവൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു. രാജേന്ദ്രൻ മുല്ലപിള്ളി, മിനി രാജൻ എന്നിവർ പ്രവർത്തന റിപ്പോർട്ടും സുനിൽകുമാർ ജ്യോതി രമേശൻ എന്നിവർ വരവു ചിലവു കണക്കുകളും അവതരിപ്പിച്ചു.
വനിതാ സമാജം പ്രസിഡന്റ് മിനി രാജ്കുമാർ സ്വാഗതവും ഉണ്ണികൃഷ്ണൻ പ്രാരത്ത് നന്ദിയും പറഞ്ഞു. രവീന്ദ്രൻ മുല്ലപ്പിള്ളി ആശംസ നേർന്നു. ചടങ്ങിൽ വിദ്യാർത്ഥി കർഷകൻ ആദർശ് മനോജിനെയും ക്ഷീരകർഷക ഗീത ഗോപാലനെയും പൊന്നാട അണിയിച്ച് ആദരിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ വിജയിച്ച കരയോഗ കുടുംബങ്ങളിലെ വിദ്യാർത്ഥികളെ മെമന്റോ നൽകി ആദരിക്കുകയും കരയോഗ കുടുംബങ്ങളിലെ 1 മുതൽ 10 വരെ പഠിക്കുന്ന എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഭദ്ര ദീപം തെളിയിച്ച് ആചാര്യ സ്മരണയോടുകൂടി ആരംഭിച്ച യോഗം ദേശീയ ഗാനം ആലപിച്ച് അവസാനിച്ചു.

Leave a Reply