
പീച്ചി. പാണഞ്ചേരി പഞ്ചായത്ത് പൊടിപ്പാറ വാർഡിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിക്കുകയും കുട്ടികൾക്കായി കരിയർ ഗൈഡൻസ് പ്രോഗ്രാം സംഘടിപ്പിക്കുകയും ചെയ്തു. അനുമോദനയോഗവും ഉപഹാര വിതരണവും കെപിസിസി സെക്രട്ടറി അഡ്വക്കറ്റ് ഷാജി ജെ കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സീന വർഗീസ് അധ്യക്ഷത വഹിച്ചു. വൈൽഡ് ലൈഫ് വാർഡൻ എം.കെ രഞ്ജിത്ത് മുഖ്യാതിഥിയായിരുന്നു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി നിജോ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.പി എൽദോസ്, എൻ ജി ഒ അസോസിയേഷൻ അയ്യന്തോൾ ബ്രാഞ്ച് സെക്രട്ടറി രാജേഷ് എന്നിവർ പ്രസംഗിച്ചു. പി.ഡി ജേക്കബ് സ്വാഗതവും സോണി സേവ്യർ നന്ദിയും പറഞ്ഞു. തുടർന്ന് നടത്തിയ കരിയർ ഗൈഡൻസ് പ്രോഗ്രാം കേരള വനഗവേഷണ കേന്ദ്രത്തിലെ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എസ് സന്ദീപ് ഉദ്ഘാടനം ചെയ്തു. കേരള കാർഷിക സർവകലാശാലയിലെ റിസർച്ച് സ്കോളർ പി ആർ അനുരാജ്, അക്കാദമിക് കൗൺസിലർ ഡിംബിൾ ജോയ് എന്നിവർ ക്ലാസ്സുകൾ എടുത്തു. ആൽവിൻ കെ വില്യംസ്, സനൽ സണ്ണി, വിൻസൻ്റ് പയ്യപ്പിള്ളി, അൻസ തോമസ്, അലക്സ് വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply