വെടിനിർത്തൽ കരാർ; ഇന്ത്യൻ ഇന്ധനക്കപ്പൽ ഹോർമുസ് കടന്നു

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം അവസാനിപ്പിച്ചുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന ശേഷം ആദ്യമായി ദ്രവീക്യത പ്രകൃതിവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു. ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന്റെ ദിശ എന്ന എൽഎൻജി കപ്പലാണ് കടലിടുക്ക് പിന്നിട്ടത്. പെട്രോനെറ്റ് എൽഎൻജിക്കു വേണ്ടിയാണ് ഇന്ധനം കൊണ്ടുവരുന്നത്. 62.370 ടൺ എൽഎൻജിയുമായി അടുത്ത വ്യാഴാഴ്ച കപ്പൽ ഗുജറാത്തിലെ ദാഹേജിൽ എത്തുമെന്നാണ് കരുതുന്നത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading