
തൃശൂർ. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെ തുടർന്ന് സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധി നേരിടാൻ തുടങ്ങിയെന്നും ഇതേ നില തുടർന്നാൽ ജൂൺ 30ന് ശേഷം സർവ്വീസ് നിർത്തിവെയ്ക്കാൻ നിർബന്ധിതരാകുമെന്നും സ്വകാര്യ ബസ് ഉടമകൾ അറിയിച്ചു. തൃശൂരിൽ ചേർന്ന അടിയന്തര അവലോകന യോഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിലെ പ്രതിസന്ധി ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന് ബസ് ഉടമകൾ അറിയിച്ചു. വെള്ളിയാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയെ കാണുക.
ഇന്നലെ കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസിലെ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നും ഡീസൽ ചിലവിനോ ജീവനക്കാർക്കുള്ള വേതനമോ നൽകുന്നതിനുള്ള പണം പോലും ലഭിച്ചില്ലെന്നും ബസ് ഉടമകൾ പറഞ്ഞു.

Leave a Reply