
വാണിയംപാറ. കാട്ടാന ശല്യം രൂക്ഷമായ പാണഞ്ചേരി പഞ്ചായത്തിലെ രാമൻചിറ, കിഴക്കേ രാമൻചിറ, ഇരുമ്പുപാലം മേഖലകളിൽ ക്യാമറകളും അലാറവും സ്ഥാപിച്ചു. വന്യജീവി ആക്രമണങ്ങൾ തടയുന്നതിനും കാട്ടാനകളുടെ സഞ്ചാരം നിരീക്ഷിക്കുന്നതിനുമായാണ് പീച്ചി അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ടി. എൻ. രാജേഷിന്റെ നേതൃത്വത്തിൽ ഇവ സ്ഥാപിച്ചത്.
വാണിയംപാറ വാർഡ് മെമ്പർ പി.ആർ സ്ഥലം സന്ദർശിച്ച് സംവിധാനങ്ങളുടെ പ്രവർത്തനം വിലയിരുത്തി. കാട്ടാനകൾ ജനവാസ മേഖലകളിലേക്ക് കടന്നുവരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മുൻകരുതൽ നടപടികൾ ശക്തിപ്പെടുത്തുന്നതിനുമാണ് ഈ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. കാട്ടാന ശല്യമുള്ള രാമൻചിറ പ്രദേശങ്ങളിൽ ഒല്ലൂർ എംഎൽഎ കെ രാജൻ സന്ദർശിച്ച് സുരക്ഷാ നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയിരുന്നു.

Leave a Reply