ദേശീയപാതയോരത്ത് കരാർ കമ്പനിയുടെ മാലിന്യ നിക്ഷേപം; പിഴ ചുമത്തി പഞ്ചായത്ത്

വാണിയംപാറ. ദേശീയപാതയോരത്ത് മാലിന്യം തള്ളുന്നതിനിടെ ദേശീയപാത കരാർ കമ്പനി ജീവനക്കാർ പിടിയിൽ. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി ചാക്കോച്ചന്റെ നേതൃത്വത്തിലാണ് പ്ലാസ്റ്റിക് മാലിന്യം തള്ളുന്നതിനിടെ ജീവനക്കാരെ പിടികൂടിയത്. ഇവരിൽ നിന്ന് 5000 രൂപ പിഴയും ഈടാക്കി.

കുതിരാൻ മേഖലയിൽ സാമൂഹ്യദ്രോഹികൾ മാലിന്യം തള്ളുന്നതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്ന് ഇരു ഭാഗത്തും ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ക്യാമറ ഇല്ലാത്ത പ്രദേശം നോക്കിയാണ് കരാർ കമ്പനി ജീവനക്കാർ മാലിന്യം തള്ളിയത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading