
വയനാട്. വൈപ്പടിയിൽ വയോധികയെ ക്രൂരമായി കൊലപ്പെടുത്തിയത് പതിനേഴ് വയസ്സുകാരൻ. മെയ് 24നാണ് ഫാത്തിമ (85) കൊല്ലപ്പെട്ടത്. പണം ചോദിച്ചിട്ട് നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഫാത്തിമയെ ക്രൂരമായി മർദ്ദിച്ചശേഷം കഴുത്തിൽ വള്ളിചുറ്റി കൊലപ്പെടുത്തുകയായിരുന്നു.
ഫാത്തിമ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ദൂരെ താമസിച്ചിരുന്ന മക്കൾ വീട്ടിലെത്തിയപ്പോൾ ഫാത്തിമയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവശേഷം 17 വയസ്സുകാരൻ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. മുൻപും സമാനമായ കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. ഒടുവിൽ 22 ദിവസത്തിന് ശേഷമാണ് പ്രതി പിടിയിലായത്.

Leave a Reply