
ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം പുനരാരംഭിച്ചു. യുഎസ്-ഇറാൻ സമാധാന കരാർ പ്രാബല്യത്തിലായതോടെയാണ് ഗതാഗതം പുനരാരംഭിച്ചത്. യുഎസ് നാവിക ഉപരോധം പിൻവലിച്ചതോടെ ഇറാന്റെ മൂന്ന് എണ്ണ ടാങ്കറുകളും രണ്ട് ചരക്കു കപ്പലുകളും ഹോർമുസ് കടലിടുക്ക് കടന്നു. ഇറേനിയൻ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
യുദ്ധസമയത്ത് കുടുങ്ങിയ 20,000 കപ്പൽ ജീവനക്കാർക്ക് ആശ്വാ സമേകുന്ന വാർത്തയാണിത്. ഹോർമുസ് കടക്കാൻ കാത്തുകിടക്കുന്നത് അഞ്ഞൂറോളം കപ്പലുകളാണ്. ഈ കപ്പലുകൾ സുരക്ഷിതമായി കടന്നുപോകുന്നതിനാണ് മുൻഗണന നൽകുന്നത്. യുദ്ധം ആരംഭിച്ച ഫെബ്രുവരി 28ന് മുമ്പ് ഹോർമുസിലൂടെ ദിവസവും 100 കപ്പലുകൾ കട ന്നുപോയിരുന്നു. പുതിയ സാഹചര്യത്തിൽ ദിവസം 40 കപ്പലുകൾ ഹോർമുസ് കടക്കുമെന്നാണ് കണക്കാക്കുന്നത്.

Leave a Reply