കെഎഫ്ആർഐ ക്യാമ്പസിലെ മരം കടപുഴകി വീടിന് മുകളിലേയ്ക്ക് വീണു

കണ്ണാറ. വെറ്റിലപ്പാറയിൽ കെഎഫ്ആർഐ ക്യാമ്പസിലെ മരം കടപുഴകി സമീപത്തെ വീടിന് മുകളിലേയ്ക്ക് വീണു. കദളിപ്പറമ്പിൽ കെ.വി ബിജുവിന്റെ വീടിന് മുകളിലേയ്ക്കാണ് ഈട്ടി ഇനത്തിൽപ്പെട്ട വലിയ മരം കടപുഴകി വീണത്. ഇന്ന് പുലർച്ചെയാണ് സംഭവം ഉണ്ടായത്. വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപെട്ടു.

പ്രദേശവാസികൾക്ക് അപകടഭീഷണിയായി നിൽക്കുന്ന നിരവധി മരങ്ങൾ കെഎഫ്ആർഐ ക്യാമ്പസിൽ ഉണ്ട്. ഇവ മുറിച്ചു നീക്കണമെന്ന് ആളുകൾ ആവശ്യപ്പെട്ടിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. മഴക്കാലം ആരംഭിച്ചതോടെ ഏറെ ഭീതിയിലാണ് പ്രദേശവാസികൾ.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading