വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് പട്ടിക്കാട് സ്കൂളിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കുന്നു

പട്ടിക്കാട്. ലോകകപ്പ് ഫുട്ബോൾ ആവേശം ഇനി പട്ടിക്കാട് ഗവ എൽപി സ്കൂളിലും. ജൂൺ 19 വെള്ളിയാഴ്ച വായന ദിനത്തിനോടനുബന്ധിച്ച് പട്ടിക്കാട് ഗവ എൽപി സ്കൂൾ അങ്കണത്തിൽ സ്കൂൾ കുട്ടികൾക്കായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് പട്ടിക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ലോകപ്രശസ്ത എഴുത്തുകാരുടെ പുസ്തകങ്ങൾ സമ്മാനമായി നൽകുന്നു.  കൂടാതെ സ്കൂൾ ലൈബ്രറിയിലേക്ക് ഒട്ടേറെ പുസ്തകങ്ങളും നൽകുന്നതാണെന്ന് യൂത്ത് വിങ്ങ് പട്ടിക്കാട് യൂണിറ്റ്  പ്രസിഡൻ്റ് എം.കെ സുധീഷ് അറിയിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading