
എരുമപ്പെട്ടി. വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി സ്വർണാഭരണവും പണവും കവർന്ന കേസിൽ മൂന്നു യുവാക്കളെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. വടക്കാഞ്ചേരി തെക്കുംകര സ്വദേശികളായ അച്ചിങ്ങര വീട്ടിൽ കൃഷ്ണദേവ് (18), അര യപറമ്പിൽ യാദവ്കൃഷ്ണ(18), ഇരട്ടക്കുളങ്ങര പുതുപറമ്പിൽ വിഷ്ണു പി. നായർ (18) എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത ഒരു ആൺകുട്ടിയും പ്രതിയാണ്.
ചൊവ്വാഴ്ച പകൽ പന്ത്രണ്ടോടെ വേലൂർ ചിറ്റാടൻ ജിജുവിന്റെ വീട്ടിലാണ് ഇവർ കവർച്ച നടത്തിയത്. പരാതിക്കാരൻ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ ആയുധങ്ങളുമായി കയറിയ പ്രതികൾ ജിജുവിനെ മർദിച്ച് കത്തി കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി കഴുത്തിൽ കിടന്ന ഒരു പവന്റെ സ്വർണമാല പൊട്ടിച്ചെടുക്കുകയും 5,000 രൂപ ബലമായി ഗൂഗിൾപേ വഴി അയപ്പിക്കുകയും മേശയിലുണ്ടാ യിരുന്ന 2,500 രൂപയും ഐ ഫോണും കവരുകയുമായിരുന്നു.
രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പരാതിക്കാരൻ പറയുന്നു. സംഭവ സമയത്തു ജിജു മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ജിജുവിനെ വിവസ്ത്രനാക്കി മൊബൈ ൽ ഫോണിൽ ഫോട്ടോയെടുക്കുകയും മോഷണവിവരം പുറത്തറിയിച്ചാൽ ഭാര്യക്കും ബന്ധുക്കൾക്കും ഫോട്ടോ അയച്ചുകൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. ജിജുവിന്റെ ശരീരത്തിൽ കത്തികൊണ്ടുവരഞ്ഞ് മുറിപ്പെടുത്തി. പ്രതികളെ റിമാൻഡ് ചെയ്തു.

Leave a Reply