
അരിമ്പൂർ: ജില്ലയിൽ രണ്ടുപേർക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു. അരിമ്പൂർ കൈപ്പിള്ളിയിൽ താമസിക്കുന്ന ദമ്പതികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ടി.പി. ശ്രീദേവി പറഞ്ഞു. ഏതാനും ദിവസംമുമ്പാണ് ഇവർ അരിമ്പൂർ പിഎച്ച്‌സിയിൽ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയെത്തിയത്. ഇന്നലെ വൈകീട്ടാണ് പരിശോധനാഫലം പുറത്തുവന്നത്. തുടർന്ന് വീട്ടിലും പരിസരങ്ങളിലും ആരോഗ്യവകുപ്പ് അധികൃതർ ക്ലോറിനേഷൻ നടത്തി.

Leave a Reply