പത്തനംതിട്ടയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി പിടിയിൽ

പത്തനംതിട്ട. ഗവിയില്‍ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തിൽ ആദിവാസി വിഭാഗത്തില്‍പ്പെട്ട വിനോദ് കുമാർ എന്നയാൾ പിടിയിലായി. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിൽ ഇയാൾ കുറ്റം സമ്മതിച്ചു. വാക്ക് തർക്കത്തിനിടെ പിടിച്ചുതള്ളിയപ്പോൾ തല കല്ലിലിടിച്ച് മരണപ്പെട്ടു എന്നാണ് പ്രതിയുടെ മൊഴി. യുവതിയെ നേരത്തെ പരിചയമുണ്ടെന്നും കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

ഇയാളെ വണ്ടിപ്പെരിയാര്‍ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇടുക്കി കുമളി വള്ളക്കടവ് ചെക്ക് പോസ്റ്റിന് സമീപത്തുവെച്ചാണ് ഇയാളെ പിടികൂടിയത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading