ഇന്ന് മുതല്‍ 3 ദിവസം ഡ്രൈ ഡേ; വീടുകളും ഓഫീസുകളും വൃത്തിയാക്കണം

തിരുവനന്തപുരം. കേരളത്തില്‍ പനി ഉള്‍പ്പെടെയുള്ള പകർച്ചവ്യാധികള്‍ പടർന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഏകോപിത പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.

ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ തുടർച്ചയായ മൂന്ന് ദിവസങ്ങളില്‍ ‘ഡ്രൈ ഡേ’ ആചരിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നല്‍കി. കൊതുുകുകളുടെ ഉറവിട നശീകരണവും ശുചീകരണവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആദ്യ ദിവസമായ ഇന്ന് (വെള്ളി) സ്കൂളുകളിലും, നാളെ (ശനി) സർക്കാർ-സ്വകാര്യ ഓഫീസുകളിലും ഡ്രൈ ഡേ ആചരിക്കും. മൂന്നാം ദിവസമായ ഞായറാഴ്ച വീടുകള്‍ കേന്ദ്രീകരിച്ച്‌ പൊതുജനങ്ങള്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകണം. സംസ്ഥാനത്ത് നിലവില്‍ ഷിഗല്ല ഉള്‍പ്പെടെയുള്ള മാരക പകർച്ചവ്യാധികള്‍ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഈ അടിയന്തിര നടപടി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading