
കൊടകര. വാക്കുതർക്കത്തെ തുടർന്ന് ഒഡീഷ സ്വദേശിയായ യുവാവിനെ ബിയർ കുപ്പി കൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ സഹപ്രവർത്തകൻ പിടിയിൽ. ഒഡീഷ സ്വദേശി നാരായണൻ നഹക് (29) എന്നയാൾക്കാണ് കുത്തേറ്റത്. സംഭവത്തിൽ ഒഡീഷ സ്വദേശി തൂഫാൻ നായിക് (35) ആണ് പിടിയിലായത്.
പ്രതിയായ തൂഫാൻ നായിക് രാത്രി വൈകി മുറിയിലെത്തുന്നത് നാരായണൻ നഹക് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള മുൻവൈരാഗ്യം കാരണമാണ് ആക്രമണം ഉണ്ടായത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ നാരായണൻ നഹക് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദിമുദ്ദീൻ ഐപിഎസ് ന്റെ നിർദേശപ്രകാരം കൊടകര പോലീസ് സ്‌റ്റേഷൻ എസ്‌ഐ രാധാകൃഷ്ണൻ, ജിഎഎസ്‌ഐമാരായ ഗോകുലൻ, ഷിജു, ജിഎസ്‌സിപിഒ മാരായ രജീഷ്, സജീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply