സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിൽ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിൽ വലിയ കുറവാണെന്ന് വൈദ്യുതി ബോർഡ്. അതുകൊണ്ട് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാവാത്ത സാഹചര്യമായിരുന്നെന്നും വൈദ്യുതി ബോർഡ് അിറിയിച്ചു. ബുധനാഴ്ചയാണ് പീക്‌ടൈമിൽ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നത്. രാത്രി 9.30 മുതൽ 10 വരെ 130 മെഗാവാട്ടിന്റെയും 10 മുതൽ 11 വരെ 470 മെഗാവാട്ടിന്റെയും 11 മണി 12 വരെ 400 മെഗാവാട്ടിന്റെയും കുറവുണ്ടായി. ഇത്തരമൊരു സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നതെന്നും കെഎസ്ഇബി അറിയിച്ചു.

നിലവിൽ കെഎസ്ഇബി അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 21.25 ശതമാനം വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ വർഷം ഇതേസമയം 47.22 ശതമാനം വെള്ളമാണ് ജലസംഭരണികളിൽ ഉണ്ടായിരുന്നത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading