
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ‘വിഷന്‍’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ വി.എച്ച്.എസ്.ഇ പഠനത്തോടൊപ്പം രണ്ടു വര്‍ഷത്തെ മെഡിക്കല്‍/ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം നേടുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. തെരഞ്ഞെടുത്ത സ്ഥാപനങ്ങളില്‍ നേരിട്ടെത്തി (ഓഫ്ലൈന്‍) പരിശീലനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുള്ളത്. ഓണ്‍ലൈന്‍ മുഖേനയുള്ള പരിശീലനത്തിന് ഈ ആനുകൂല്യം ലഭിക്കില്ല. 2026-27 അധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്‍ പഠനത്തോടൊപ്പം സംസ്ഥാനതലത്തില്‍ എംപാനല്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയവരായിരിക്കണം അപേക്ഷകര്‍. കുടുംബ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്.
പ്ലസ് ടു പരീക്ഷയ്ക്ക് ശേഷമുള്ള രണ്ടു മാസത്തെ ക്രാഷ് കോഴ്‌സിന് ചേരുന്നതിനെയും പദ്ധതിയുടെ പരിധിയില്‍ പരിഗണിക്കുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ പരിശീലനത്തിനായി രണ്ട് ഗഡുക്കളായി ആകെ 20,000 രൂപയോ അല്ലെങ്കില്‍ സ്ഥാപനം ഈടാക്കുന്ന യഥാര്‍ത്ഥ ഫീസോ (ഏതാണോ കുറവ്) ധനസഹായമായി ലഭിക്കും. മുന്‍പ് വിഷന്‍ പദ്ധതിയില്‍ പങ്കെടുത്ത് നീറ്റ് പരീക്ഷയില്‍ ചുരുങ്ങിയത് 75 ശതമാനം സ്‌കോര്‍ നേടിയവര്‍ക്ക് ഒരു തവണ കൂടി ‘വിഷന്‍ പ്ലസ്’ പദ്ധതി വഴി തുടര്‍പരിശീലനത്തിന് അവസരമുണ്ടാകും. ആരോഗ്യപരമായ കാരണങ്ങളാല്‍ നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്തവരെയും രേഖകള്‍ പരിശോധിച്ച് ഒരു തവണകൂടി പരിഗണിക്കും.
താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, പത്താം ക്ലാസ് മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പരിശീലന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ഓഗസ്റ്റ് 25-ന് വൈകീട്ട് അഞ്ചിനകം അതത് ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പട്ടികജാതി ഓഫീസുകളിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും എംപാനല്‍ ചെയ്ത സ്ഥാപനങ്ങളുടെ ലിസ്റ്റിനുമായി ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസുകളെയോ 0487 2360381 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക

Leave a Reply