കണ്ണാറ സ്കൂളിൽ വായനദിനം ആചരിച്ചു

കണ്ണാറ. എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിൽ വായനദിനം ആചരിച്ചു. തൃശ്ശൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ലില്ലി ഫ്രാൻസിസ് പരിപാടി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡൻ്റ് എം. ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ സി.ജെ സൈജു പി.എൻ പണിക്കർ അനുസ്മരണം നടത്തി.

വീണ്ടശ്ശേരി വിന്നേഴ്സ് ക്ലബ് ലൈബ്രറി സെക്രട്ടറി കെ.എസ് ഫ്രാൻസിസ് ആശംസകൾ  നേർന്നു. സ്റ്റാഫ് സെക്രട്ടറി  ലിസി ടീച്ചർ സ്വാഗതവും സ്കൂൾ ലൈബ്രറി ഇൻ ചാർജ് ജയശ്രീ ടീച്ചർ നന്ദിയും പറഞ്ഞു. വിന്നേഴ്സ് ക്ലബ് വൈസ് പ്രസിഡൻ്റ് ജോസ് കെ.ജെ, അംഗങ്ങളായ സിന്ധു ഐസക് എന്നിവർ പങ്കെടുത്തു. വീണ്ടശ്ശേരി വിന്നേഴ്സ് ക്ലബ് ലൈബ്രറി ഒരുക്കിയ പുസ്തക പ്രദർശനവും സ്കൂളിൽ നടന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading