
പട്ടിക്കാട്: സെന്റ് അൽഫോൻസാ പബ്ലിക് സ്കൂളിൽ വായനദിനം ആചരിച്ചു. സ്കൂൾ മാനേജർ ഫാ. തോമസ് വടക്കൂട്ട്, പ്രിൻസിപ്പൽ സിസ്റ്റർ സോളി എസ്.കെ.ഡി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വായനയുടെ പ്രാധാന്യത്തെക്കുറിച്ചും പുസ്തകങ്ങൾ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും കുട്ടികളിൽ ബോധവൽക്കരണം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്.
ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ വിദ്യാർത്ഥികൾ പരസ്പരം പുസ്തകങ്ങൾ കൈമാറി. തങ്ങൾ വായിച്ചു ഇഷ്ടപ്പെട്ട പുസ്തകങ്ങൾ കൂട്ടുകാർക്ക് സമ്മാനിച്ചും പുതിയ പുസ്തകങ്ങൾ സ്വീകരിച്ചും കുട്ടികൾ ഈ വേറിട്ട അനുഭവം ഏറെ ആവേശത്തോടെ ഏറ്റെടുത്തു. കൂടാതെ എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കയ്യെഴുത്തുമാസിക നിർമ്മാണവും വാർത്താപത്ര നിർമ്മാണ മത്സരവും സംഘടിപ്പിച്ചു. കുട്ടികളുടെ സർഗ്ഗാത്മകതയും എഴുത്തുപാടവവും വളർത്താൻ ഉതകുന്ന രീതിയിലാണ് ഈ മത്സരങ്ങൾ ക്രമീകരിച്ചത്.
ചടങ്ങിൽ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു. അധ്യാപകരായ സുജാത വി., അഞ്ജന പി.ആർ., ബീന കെ. എ. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply