
തൃശൂർ: റെയിൽവേ പ്ലാറ്റ്‌ഫോമിൽ ബിരിയാണി വിൽപ്പനക്കാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ജാർഖണ്ഡ് സ്വദേശി റെസ്ദ (58) എന്നയാളെ ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചു. തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2024 ജനുവരി 28 നാണ് പട്ടാമ്പി സ്വദേശി എലപ്പുളളി വീട്ടിൽ ഷാജി (49) ആക്രമിക്കപ്പെട്ടത്. ഷാജിയുടെ പക്കൽനിന്ന് പ്രതി ബിരിയാണി വാങ്ങിയിരുന്നു. 500 രൂപ നൽകിയതിനു ഷാജി ബാക്കി കൊടുത്ത തുകയെച്ചൊല്ലി വാക്കുതർക്കമുണ്ടായി. പിന്നീട് രാത്രി 1.30ഓടെ ഷാജിയെ പിൻതുടർന്ന് ഇരുമ്പ് വടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഷാജിയുടെ മകനെയും ഇയാൾ ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഷാജി ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Leave a Reply