
തൃശൂർ. തൃപ്രയാർ കിഴക്കേനടയിൽ പൈന്നൂർ ആമലത്തുകുളങ്ങര ക്ഷേത്രത്തിന് സമീപം ഇന്നോവ കാറിലെത്തിയ സംഘം മറ്റൊരു കാർ ആക്രമിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. 16 ലക്ഷത്തിലധികം രുപ കവർന്നതായാണു വിവരം. കാറിന്റെ ചില്ല് തകർത്ത് വാഹനത്തിൽ ഉണ്ടായിരുന്നവർക്കുനേരെ മുളകുപൊടി സ്‌പ്രേ ചെയ്താണു പണം തട്ടിയത്. പാലക്കാട്ട് നിന്നുള്ളവരാണു കൊള്ളയ്ക്ക് ഇരയായത്. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Leave a Reply