
പാലക്കാട്. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാൾകൂടി മരിച്ചു. അങ്കണവാടി ജീവനക്കാരി ഗീത (45) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചിറ്റൂർ താലൂക്ക് ആശുപത്രിയില് ചികിത്സയിലായിരിക്കെ ആയിരുന്നു മരണം. ഇതോടെ പാലക്കാട് ജില്ലയിൽ ഈ മാസം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. മേയ് മാസത്തിലും ജില്ലയിൽ രണ്ട് പേർ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു.

Leave a Reply