പന്നിയങ്കരയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ

വടക്കുഞ്ചേരി. അടിവസ്ത്രത്തിൽ ഒളിപ്പിച്ച എംഡിഎംഎയുമായി യുവാവും യുവതിയും പന്നിയങ്കരയിൽ പിടിയിൽ. 46 ഗ്രാം എംഡിഎംഎയുമായി കോട്ടയം പൊൻകുന്നം സ്വദേശി എലിസബത്ത് (25), ഈരാറ്റുപേട്ട അരുവിച്ചിറ കടുവാമുഴി ഷാഹുൽ സുനീർ (29) എന്നിവരാണ് വടക്കുഞ്ചേരി പോലീസിന്റെ പിടിയിലായത്.

ഇന്നലെ രാവിലെ 9 മണിയോടെയാണ് സംഭവം. പന്നിയങ്കര ടോൾ പ്ലാസ്സക്ക് സമീപം വെച്ചാണ് ഇവർ പിടിയിലായത്. ബെംഗളൂരുവിൽ നിന്നും രണ്ട് ട്രാവൽ ബസുകളിലായി കോട്ടയത്തേക്ക് വരികയായിരുന്നു ഇരുവരും. ബസ് ഇറങ്ങിയശേഷം ടോൾ പ്ലാസയ്ക്ക് സമീപത്ത് വച്ച് മറ്റൊരു ബസ്സിൽ ഒരുമിച്ച് യാത്ര ചെയ്യാൻ കാത്തുനിൽക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പിടിയിലാവുമ്പോൾ ഇവരുടെ കൈവശം 45.253ഗ്രാം എംഡിഎംഎ ആണ് ഉണ്ടായിരുന്നത്. 24.089 ഗ്രാം ഷാഹുലിന്റെ പാന്റ്‌സിന്റെ പോക്കറ്റിൽ നിന്നും, 21.164 ഗ്രാം എലിസബത്തിന്റെ അടിവസ്ത്രത്തിൽ നിന്നുമാണ് കണ്ടെടുത്തത്. ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയത്. അന്തർ സംസ്ഥാന ലഹരി കടത്ത് സംഘവുമായി ബന്ധമുള്ളവർ ആണ് ഇവർ എന്ന് പോലീസ് സംശയിക്കുന്നതായി പറഞ്ഞു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading