വടക്കുഞ്ചേരിയിൽ നിർത്തിയിട്ട കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ കണ്ടെയ്‌നർ ലോറി ഇടിച്ച് യുവാവ് മരിച്ചു

വടക്കുഞ്ചേരി. ദേശീയപാതയിൽ റോഡരികിൽ നിർത്തിയിട്ട കാറിന്റെ ഡിക്കി തുറക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കണ്ടെയ്‌നർ ലോറി ഇടിച്ച് യുവാവ് മരിച്ചു. കോയമ്പത്തൂർ ആണ്ടൂർ കുന്നത്തൂരമ്പാളയം സ്വദേശിയായ സഞ്ജയ് രാജ് (25) ആണ് മരിച്ചത്.

ഇന്ന് രാവിലെ 7.20ഓടെ അണക്കപ്പാറ എക്‌സൈസ് ഓഫീസിന് എതിർവശത്താണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന സഞ്ജയ് രാജ് റോഡരികിൽ കാർ നിർത്തിയ ശേഷം മൊബൈൽ ഫോൺ ചാർജർ എടുക്കാനായി ഡിക്കി തുറന്നു നിൽക്കുന്നതിനിടെയാണ് അതേ ദിശയിൽ എത്തിയ കണ്ടെയ്‌നർ ലോറി നിയന്ത്രണം വിട്ട് കാറിന്റെ പിൻഭാഗത്തേക്ക് ഇടിച്ചുകയറിയത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഞ്ജയ് രാജിനെ നാട്ടുകാർ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട കണ്ടെയ്‌നർ ലോറിയുടെ ഡ്രൈവർ വടക്കുഞ്ചേരി പോലീസിന്റെ കസ്റ്റഡിയിലാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading