
പട്ടിക്കാട്. കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്‌സ് പള്ളി വികാരി ഫാ. ജോൺ ജോർജിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു. ട്രസ്റ്റി ബാബു മുത്തേടത്ത് അധ്യക്ഷത വഹിച്ച ചടങ്ങ് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഫാ. ഗിവർഗ്ഗീസ് ജോയ്, ഷിജോ പി. ചാക്കോ, ആന്റണി കിഴക്കൂട്ട്, പൈലി കരിപ്പാൽ, സിന്റോ പ്ലാപിള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
2001 ജൂൺ 23ന് കൊല്ലം എനാത്ത് പുതുശേരി ഭാഗം സെന്റ് മേരിസ് ഓർത്തഡോക്‌സ് പള്ളിയിൽ വെച്ച് കാലം ചെയ്ത പരിശുദ്ധ മാർത്തോമ മാത്യൂസ് ദിതിയൻ കാതോലിക്കാ ബാവയുടെ സാന്നിധ്യത്തിൽ കൊല്ലം ഭദ്രാസനാധിപൻ മാത്യൂസ് മാർ എപ്പിപ്പനോസ് തിരുമേനി കശീശ പട്ടം നൽകി. രശ്മി ജോൺ സഹധർമിണിയാണ്. ലാബി ജോൺ, ആരോൺ ജേക്കബ്ബ് എന്നിവർ മക്കളാണ്.

Leave a Reply